---
title: "കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്"
english_title: "One Killed, Several Injured as Private Bus Overturns on NH at Kuttippuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374710/kuttippuram-nh-bus-accident-one-dead-2026`"
published_at: "2026-07-26T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65b818b2b61_1000194803.jpg"
keywords: ["Kuttippuram", "NH 66", "Bus Accident", "Defender Bus"]
---

# കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **കുറ്റിപ്പുറം**: ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

## Article Content

**കുറ്റിപ്പുറം**: ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 11 മണിയോടെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന 'ഡിഫെൻഡർ' ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്.

*അപകടകാരണം*

ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണാണ് ഒരാൾ മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും ഹീൽഫോർട്ട് ആശുപത്രിയിലേക്കും മാറ്റി ചികിത്സ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374710/kuttippuram-nh-bus-accident-one-dead-2026`)